അമ്പലപ്പുഴ: കേരള സീനിയര്‍ ക്രിക്കറ്റ് ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട നീര്‍ക്കുന്നം സ്വദേശി ജില്ലയുടെ അഭിമാനമാകുന്നു. നീണ്ട 25 വര്‍ഷത്തിനുശേഷമാണ് കേരള സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ജില്ലയുടെ പ്രാധാന്യം ഉറപ്പാക്കുന്നത്. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് നീര്‍ക്കുന്നം ഗോപാല്‍ നിവാസില്‍ പൊന്നന്പുരാതി-രാജമല്ല ദമ്പതികളുടെ മകന് രാഹുല്‍ (25) ആണ് ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്.
സീനിയര്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ രാഹുല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് മൈസൂരില്‍ നടത്തിയ മാച്ചില്‍ മുംബൈയ്ക്ക് എതിരെ 54 റണ്‍സ് നേടി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കേരളത്തിന്റെ പരിശീലനകനായ സേവ് വാട്ടമോറിന്റെ വലിയ പ്രതീക്ഷയാണ് ഈ കായികതാരം.
പതിന്നാലാം വയസില്‍ എസ്ഡി കോളേജ് മൈതാനിയില്‍ ബിസിസിഐ ലൈവല്‍ ഒന്ന് പരിശീലകനായ രാജഹംസന്റെ പരിശീലനത്തില്‍ ക്രിക്കറ്റ് കളി ആരംഭിച്ച രാഹുല്‍ ഇതിനകം അണ്ടര്‍ 15, 19, 23, 25 വിഭാഗങ്ങളില്‍ സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
അജിത്ത് രഹാനയെ ഏറെ ഇഷ്ടപ്പെടുന്ന രാഹുല്‍ മികച്ച ബാറ്റ്സ്മാനായി കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. പുന്നപ്ര ബിഎംഎ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: