മങ്കൊമ്പ്: ചാരായം വാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി കാവാലം സ്വദേശി പിടിയിലായി. കാവാലം ചെറുകര കൊച്ചുകുറുപ്പശേരി വീട്ടില്‍ രാജു (49) വാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടനാട് എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഓണ വിപണി ലക്ഷ്യമാക്കി ചാരായം വാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് കോട. പ്രതിയെ രാമങ്കരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: