ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഉര്ജ്ജമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു.
ശിവകുമാറിന്റെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ 10 കോടിയോളം രൂപയും സ്വര്‍ണ്ണവും കണ്ടെടുത്ത സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് ഇന്ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഐടി വകുപ്പ് ശിവകുമാറിനെ വിളിപ്പിക്കുന്നത്.
ഇതോടൊപ്പം കോണ്‍ഗ്രസ് എംപിയും സഹോദരനുമായ ഡി. കെ. സുരേഷിനോടും മറ്റ് സഹായികളേയും ഐടി വകുപ്പ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ശിവകുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച് അറിയുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: