തിരുവനന്തപുരം: നിയമാനുസൃതമായി നോട്ടീസ് നല്കി പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്ന പ്രതികാരനടപടികളും നിയമവിരുദ്ധമായ സ്ഥലമാറ്റങ്ങളും പിന്‍വലിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് ആവശ്യപ്പെട്ടു.
പതിനെട്ടായിരത്തിലധികം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് 8ന് പണിമുടക്കിയത്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ ആത്മഹത്യ ചെയ്ത മുന്‍ ജീവനക്കാരെപ്പറ്റി മാനേജ്മെന്റിന് വേവലാതി ഇല്ല. അവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ സമരം ചെയ്യുന്നത് അപരാധമാണെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള പ്രതികാര നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എം.പി. രാജീവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: