വെളിപ്പെടുത്താത്ത വരുമാനം 13,715 കോടി

Wednesday 9 August 2017 9:04 pm IST

ന്യൂദല്‍ഹി: ആദായ നികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2016-17 സാമ്പത്തിക വര്‍ഷം 13,715 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം ഉണ്ടായതായി കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗന്‍വാര്‍ രാജ്യസഭയെ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.26 കോടി പുതിയ നികുതിദായകരെ കൂടി ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1152 ഗ്രൂപ്പുകളുടെ അധീനതയിലുള്ള 5102 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,54,96 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തിയിരുന്നു. ഇതേ കാലയളവില്‍ 12526 സര്‍വെകളാണ് വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തുന്നതിനായി നടത്തിയത്. 13715 കോടി രൂപയുടെ വരുമാനമുണ്ടായി. ജനുവരി 31 ന് ആരംഭിച്ച 'ഓപ്പറേഷന്‍ ക്ലീന്‍ മണി'യുടെ ഭാഗമായി 18 ലക്ഷം പേരുടെ പണമിടപാടുകള്‍ അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുള്ളതായും ഗന്‍വാര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.