കാഞ്ഞാര്‍: പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തെ ഗ്രൗണ്ടില്‍ പാര്‍ക്കു ചെയ്തിരുന്ന സ്വകാര്യ ബസില്‍ നിന്ന് 160 ലിറ്റര്‍ ഡീസല്‍ മോഷണം പോയി. പോലീസ് സ്റ്റേഷനു സമീപം പഞ്ചായത്ത് ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്ത ബസില്‍ നിന്നാണ് 11000 രൂപയോളം വിലമതിക്കുന്ന ഡീസല്‍ ചൊവ്വാഴ്ച രാത്രി മോഷണം പോയത്.
വണ്ടിയുടെ ജാക്കിയും മോഷണം പോയിട്ടുണ്ട്. ഇതിന് 3500 രൂപ വില വരും. കരിമണ്ണൂര്‍ കിളിയംകോട്ട് സലിമിന്റേതാണ് ബസ്. ബസുടമ നല്കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസിലെ ജീവനക്കാരടക്കം ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു. ഡീസല്‍ ടാങ്കിന്റെ ബോള്‍ട്ട് ഊരിമാറ്റിയാണ് മോഷണം നടത്തിയിട്ടുള്ളത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: