തൊടുപുഴ: പുറപ്പുഴ പോളിടെക്നിക് പരിസരത്ത് സിപിഎം നേതൃത്വത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐയുടെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് ആവശ്യപ്പെട്ടു. പുറപ്പുഴ പ്രദേശത്ത് ഇവര്‍ നടത്തുന്ന അക്രമം നാട്ടുകാരിലേക്കും നീങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ പുറപ്പുഴയിലെ നാട്ടുകാരായ സൂരജ്, രഞ്ജിത്ത് എന്നിവര്‍ക്ക് തലയ്ക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ എല്ലാം പോലീസ് സിപിഎം അനുകൂല നിലപാടാാ
ണ് സ്വീകരിക്കുന്നത്.
തൊടുപുഴയില്‍ അഡ്മിറ്റ് ആയവരെ ഡിസ്ചാര്‍ജ്ജ് ആക്കുവാന് തൊടുപുഴ സി ഐ മഫ്തിയില്‍ എത്തി ഡോക്ടറോട് ആവശ്യപ്പെട്ടത് ഇതിന് തെളിവാണ്. പുറപ്പുഴയില്‍ പുറത്ത് നിന്നും സിപിഎം അക്രമികള്‍ വന്ന് അക്രമം അഴിച്ചുവിടുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ബിജെപിയുടെ അടിയന്തര യോഗത്തില്‍ റ്റി എസ് രാജന്, ജില്ലാ വൈസ് പ്രസിഡന്റ് പി ആര് വിനോദ്, മണ്ഡലം ജന.സെക്രട്ടറി എസ് പത്മഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: