തിരുവനന്തപുരം: കൂട്ടികളെ അത്യാഹിതത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ കമ്പ്യൂട്ടര്‍ ഗെയിം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത്തരം ഗെയിമുകള്‍ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും ഇത് സംബന്ധിച്ച് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദ് ചെയ്തതിനാല്കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കുന്നില്ല. തുടര്‍ പഠനത്തിന് വേണ്ട നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിരുന്നില്ല. അംഗീകാരം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് കോളേജുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
മെരിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ നല്ല യോഗ്യത ഉള്ളവരാണ്. അതിനാല്‍ ഫീസ് നിശ്ചയിച്ച് അഡ്മിഷന് നടത്താന്‍ ഫീ റെഗുലേറ്ററി കമ്മറ്റിക്ക് അനുമതി നല്കാന് സൂപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: