കടുത്തുരുത്തി: വൈദ്യുതി ലൈനില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണുണ്ടായ അപകടത്തില്‍നിന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ ഉച്ചകയ്ക്ക് മൂന്നരയോടെ വെള്ളാശ്ശേരിയിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പ്ലാവിന് കൊമ്പാണ് വൈദ്യൂതി ലൈനിലേക്ക് ഒടിഞ്ഞുവീണത്. ലൈനില്‍ തട്ടിനിന്ന കൊമ്പ് വഴിയിലേക്കു തൂങ്ങി നിലത്ത് തട്ടിനിന്നു. വൈദ്യൂതി വിതരണം നിലയ്ക്കാതിരുന്നതിനാല്‍ ഈ കമ്പിലൂടെ വൈദ്യൂതി പ്രവഹിച്ചിരുന്നു. ഈ സമയത്താണ് സ്കൂള്‍ വാഹനത്തില്‍ വന്നിറങ്ങിയ കുട്ടികള്‍ അപകടം മനസിലാക്കാതെ റോഡിലൂടെ നടന്നുവന്നത്.
മരക്കൊമ്പിന് സമീപമെത്താറായപ്പോള്‍ കുട്ടികളെ നോക്കിനിന്ന രക്ഷിതാക്കള്‍ അലറി വിളിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ പുറകോട്ട് മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഈ സമയത്തെല്ലാം പ്രദേശത്തെ വീടുകളിലും വഴിയിലേക്കു തൂങ്ങിന്നിന്ന കമ്പിലും വൈദ്യൂതിയുണ്ടായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു.
കെഎസ്ഇബിയുടെ ഓഫീസില്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓഫീസില്‍ നേരിട്ടെത്തി വിവരം അറിയിച്ച ശേഷമാണ് വൈദ്യൂതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി ലൈന്‍ ഓഫ് ചെയ്തത്.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ലൈനില്‍ തട്ടി കിടന്നിരുന്ന മരക്കൊമ്പ് മുറിച്ചു മാറ്റിയ ശേഷമാണ് വൈദ്യൂതി വിതരണം പുന:സ്ഥാപിച്ചത്. ഈ സമയമത്രയും ഇതുവഴിയുള്ള വാഹനഗതാഗതവും തടസപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: