ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Wednesday 9 August 2017 10:09 pm IST

കൊച്ചി: ഹണിബീ ടു സിനിമയില്‍ അഭിനയിച്ച നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെയുള്ള നാലുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ചിത്രത്തില്‍ നടിയുടെ ശരീരഭാഗത്തിന് പകരം ഡ്യൂപ്പിനെ വച്ച് ചിത്രീകരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള നടിയുടെ പരാതിയിലാണ് പനങ്ങാട് പോലീസ് കേസെടുത്തത്. ജീന്‍പോളിനെ കൂടാതെ യുവ നടന്‍ ശ്രീനാഥ് ഭാസി, സിനിമ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. പ്രതിഫലം ചോദിച്ചിട്ട് നല്‍കിയില്ലെന്നും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും നടി നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.