കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Wednesday 9 August 2017 10:10 pm IST

പഴയങ്ങാടി: കഴിഞ്ഞ ദിവസങ്ങളില്‍ ഏഴോം, പഴയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ഏഴോം നെരുവമ്പ്രത്തെ മൊബൈല്‍ കടയിലും പഴയങ്ങാടി റെയില്‍വേസ്റ്റേഷനു സമീപമുള്ള വിവാഹവീട്ടിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച നടത്തിയത്. പഴയങ്ങാടി റെയില്‍വേസ്റ്റേഷന് മുമ്പിലുള്ള സീരേവീട്ടില്‍ മഹമ്മൂദിന്റെ വീട്ടില്‍നിന്നും 35പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 3000 രൂപയുമാണ് കവര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ മകന്റെ വിവാഹം നടക്കുന്നതിനിടയിലായിരുന്നു കവര്‍ച്ച. 13 വളകളും രണ്ട് നെക്‌ലേസുകളുമാണ് മോഷണം പോയത്. നെരുവമ്പ്രത്തെ കെ.പി.റഹീസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയില്‍ നിന്നും 10 മൊബൈലും രണ്ട് ടാബുമാണ് മോഷണം പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.