ബസ് ജീവനക്കാര്‍ പണിമുടക്കി

Wednesday 9 August 2017 10:12 pm IST

കോട്ടയം: സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തി. പാലാ-അയര്‍ക്കുന്നം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ് ജീവനക്കാരാണ് ഇന്നലെ പണിമുടക്കിയത്. മണര്‍കാട് സെന്റ്‌മേരീസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. വൈകിട്ട് മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ യൂണിയന്‍ നേതാക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ചു. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ പ്രകടനം നടത്തി. സമരത്തിന് നേതാക്കളായ കെ.ജി. ഗോപകുമാര്‍, കെ.കെ. ഷാജി, ,റെജി, എം.ആര്‍. സജി, ജയറാം രമേശ്, ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.