തൃശൂര്‍: നടന് ദിലീപിനെ ജയിലിലിടുന്നതിനുവേണ്ടി മാത്രമാണ് പോലീസ് അന്വേഷണം അനന്തമായി നീട്ടുന്നതെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി. ആലുവ റൂറല്‍ എസ്.പി. മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ക്കുന്നത് കൃത്രിമ തെളിവുണ്ടാക്കാനാണെന്നും പരാതിക്കാരന് പറഞ്ഞു. ദിലീപിനെ നശിപ്പിക്കണം എന്നാഗ്രഹിക്കുന്ന വന്‍ശക്തികള്‍ അന്വേഷണസംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും ദിലീപിന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെ ട്ടെന്നും ചലച്ചിത്ര പ്രവര്ത്തകന് സലിം ഇന്ത്യ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: