മാള: തിങ്കളാഴ്ച രാത്രിയില്‍ അമ്പഴക്കാട് തോടിനു സമീപം ആസ്സാം സ്വദേശിയായ ജാഹിറൂള് ഇസ്ലാം (26) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ബംഗാള്‍ ആലിപ്പുവാര് ജില്ല കല്‍ച്ചിനി ബലിറാം ഉറോണ്‍ എന്ന ബില്യ(36)മിനെ മാള സിഐ വി. റോയിയുടെ നേതൃത്വത്തിലുള്ള അനേഷണ സംഘം വടക്കാഞ്ചേരിയില്‍ വച്ച് പിടി കൂടി. മാളയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
കൊല്ലപ്പെട്ട ആളുടെ സഹോദരന് പ്രതിയുടെ ഭാര്യയെ തട്ടി കൊണ്ട് വന്നിരുന്നു ഇതേ ചൊല്ലി പ്രതി ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു ആ വൈരാഗ്യമാണ് പ്രതി കൊലപ്പെടുത്താനുള്ള കാരണമെന്ന് മാള സിഐ പറഞ്ഞു. ആദ്യം കഴുത്ത് ഞെരിക്കുകയും പിന്നീട് തലക്കടിച്ച് കൊലപ്പെടുത്തുകയാണ് ഉണ്ടായത്.
ജാഹിറൂള് ഇസ്ലാംമിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ വിമാനമാര്‍ഗ്ഗം ജില്ലാ ഭരണകൂടത്തിന്റെ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: