ഭൂമി തട്ടിപ്പ്: പ്രതികളെ കണ്ടെത്തിയില്ല

Wednesday 9 August 2017 10:55 pm IST

തൃപ്പൂണിത്തുറ: വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് തിരയുന്നു. വിദേശത്തുള്ള ഡോക്ടര്‍ ജോര്‍ജ് മാത്യു, ഡോക്ടര്‍ നിര്‍മ്മല മാത്യു എന്നീ ദമ്പതികളുടെ തൃപ്പൂണിത്തുറയിലുള്ള ഇരുപതു സെന്റ് സ്ഥലത്തിന്റെ വ്യാജ ആധാരം നിര്‍മ്മിച്ചും ആള്‍മാറാട്ടം നടത്തിയുമാണ് തട്ടിപ്പു നടത്തിയത്. കേസ്സിലെ മറ്റു മുഖ്യ പ്രതികളായ ജോഷി, ചാര്‍ളി, ആധാരം എഴുത്തുകാരനായ ജോസ് പോള്‍, രജിസ്ട്രാര്‍ ശശി, ഭൂമി എഴുതുവാങ്ങിയ പി.സി. ഷാജി, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. യഥാര്‍ത്ഥ ഉടമസ്ഥരായ ഡോക്ടര്‍ ദമ്പതികളുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയ ദമ്പതികളെക്കുറിച്ച് ഇവര്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു ആള്‍മാറാട്ടം നടത്തിയവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പോലീസിന് കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷന്‍ സമയത്ത് ഇവര്‍ നല്‍കിയത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ്. എന്നാല്‍ ആധാരം ചെയ്യുന്നതിനായി യഥാര്‍ത്ഥ ഫോട്ടോകളാണ് പ്രതികള്‍ ഉപയോഗിച്ചിരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.