എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം നാളെ മുതല്‍

Wednesday 9 August 2017 11:13 pm IST

കണ്ണൂര്‍: കേരള എന്‍ജിഒ സംഘ് 39-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം 11, 12 തിയ്യതികളില്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ (യു.കുഞ്ഞിരാമന്‍ നഗര്‍) നടക്കും. നാളെ ഉച്ചക്ക് 2 മണിക്ക് ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂധനന്‍ ഉദ്ഘാടനം ചെയ്യും. 12 ന് രാവിലെ യു.കുഞ്ഞിരാമന്‍ നഗറില്‍ നടക്കുന്ന സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ അധ്യക്ഷന്‍ കെ.ഒ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് കെ.എന്‍.വിനോദ്, ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍, ബിപിഇഫ് സര്‍ക്കിള്‍ സെക്രട്ടറി പി.കെ.സദാനന്ദന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എ.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ സെക്രട്ടറി സജീവന്‍ ചാത്തോത്ത് സ്വാഗതവും ട്രഷറര്‍ എം.വി.രാജീവന്‍ നന്ദിയും പറയും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. എ.കെ.സൈജു അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. 2.45ന് നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍ സി.രമേശന്‍ അധ്യക്ഷതവഹിക്കും. പി.പ്രദീപ് കുമാര്‍ സ്വാഗതവും പി.പുരുഷോത്തമന്‍ നന്ദിയും പറയും. വൈകുന്നേരം 4 മണിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 4.15ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സമിതിയംഗം കെ.പി.രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.ഒ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വി.പ്രജിത്ത് സ്വാഗതവും കെ.വി.നന്ദകുമാര്‍ നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.