അതിരപ്പിള്ളി : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Thursday 10 August 2017 10:21 am IST

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ട്രാന്‍സ്‌ഫോര്‍മര്‍, മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്ലിന്ത് എന്നിവ് അതിരപ്പിള്ളി വനമേഖലയില്‍ സ്ഥാപിച്ചു. അതീവരഹസ്യമായാണ് കെഎസ്ഇബിയുടെ നീക്കം. കൂടാതെ അണക്കെട്ട് നിര്‍മിച്ചാല്‍ മുങ്ങിപ്പോകുന്ന വനത്തിനു പകരം വനം വച്ചുപിടിപ്പിക്കാനുള്ള നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിക്കു ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി ഏതാനും ദിവസത്തിനകം അവസാനിക്കും. ഇതിനു മുന്നോടിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുന്നണിക്കുള്ളില്‍നിന്ന് സിപിഐയും പുറത്തുനിന്നു പ്രതിപക്ഷവും പരിസ്ഥിതിപ്രവര്‍ത്തകരും സ്ഥലത്തെ ആദിവാസികളും പദ്ധതിയെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. നിര്‍മാണം തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനംവകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം കെഎസ്ഇബി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ആതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.