അന്‍സാരി ഇന്ന് പടിയിറങ്ങും; വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞ നാളെ

Thursday 10 August 2017 10:49 am IST

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാകും. 2007 ആഗസ്റ്റ് 11 മുതല്‍ 2017 ആഗസ്റ്റ് 11 വരെയുള്ള നീണ്ട 10 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. ഡോക്ടര്‍ എസ് രാധാകൃഷണനു ശേഷം നീണ്ടകാലം ഭാരതത്തിന്റെ രണ്ടാമത്തെ പൗരനെന്ന സ്ഥാനം വഹിച്ച വ്യക്തിയാണ് അന്‍സാരി. നാളെ നിയുകത ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ പ്രൗഡ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കും. മുന്‍ഗാമിയായ ഹമീദ് അന്‍സാരിയേക്കാല്‍ സ്വീകാര്യത നേടിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദത്തിലേക്കെത്തുന്നത്. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ ഹമീദ് അന്‍സാരിക്ക് കഴിഞ്ഞ തവണ 500 വോട്ട് പിന്നിടാന്‍ സാധിച്ചിരുന്നില്ല. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച വെങ്കയ്യ നായിഡു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട് അദ്ദേഹം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.