അമേത്തി: യുപിയിലെ അക്ബര്ഗഞ്ജ് സ്റ്റേഷനില്‍ വച്ച് അമൃതസര്‍ എകസ്പ്രസില്‍ നിന്ന് ബോംബ് പിടിച്ചു. ഹൗറ അമൃതസര്‍ അകാല്തക്ത് എക്സ്പ്രസില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയാണ് ശക്തി കുറഞ്ഞ ബോംബ് പിടിച്ചത്.
ബി3 കോച്ചിന്റൈ ടോയ്ലറ്റില് ബോംബുണ്ടെന്ന സന്ദേശം ഗാര്‍ഡിനും ടിടിഇക്കുമാണ് ലഭിച്ചത്. തുടര്‍ന്ന് ട്രെയിന്‍ പരിശോധിക്കുകയായിരുന്നു. യാത്രക്കാരെ ഒഴിപ്പിച്ച് വിശദമായ പരിശോധന നടത്തിയ ശേഷം ബോംബ് കസ്റ്റഡിയില്‍ എടുത്ത് നിര്‍വീര്യമാക്കി.
ബോംബിനൊപ്പം വച്ചിരുന്ന കുറിപ്പില്‍ ലഷ്കര്‍ ഭീകരന് അബുദുജാനെയുടെ വധത്തിന് ഇന്ത്യയ്ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്ന് എഴുതിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷം രാവിലെ 7.30നാണ് ട്രെയിന്‍ വിട്ടയച്ചത്.
ആഗസ്റ്റ് ഒന്നിനാണ് കശ്മീരലെ പുല്‍വാമയില്‍ വച്ച് സൈന്യം അബു ദുജാനയെ വധിച്ചത്. സുരക്ഷാ സേനകള്‍ തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: