കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം സംവിധായകന് വൈശാഖിന്റെ മൊഴിയെടുക്കുന്നു. ആലുവ പോലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്.
ദിലീപ് അഭിനയിച്ച സൗണ്ട് തോമ എന്ന സിനിമയുടെ സംവിധായകനാണ് വൈശാഖ്. ഈ ചിത്രത്തെക്കുറിച്ച് മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും ദിലീപിനയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു.സൗണ്ട് തോമയുടെ ചിത്രീകരണ സമയത്ത് സുനില്‍കുമാര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
നേരത്തെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടനെ പിന്തുണച്ച് വൈശാഖ് രംഗത്ത് വന്നിരുന്നു. ദിലീപിന് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാവില്ലെന്നും ദിലീപിനെ അവിശ്വസിക്കില്ലെന്നുമായിരുന്നു സംവിധായകന് പറഞ്ഞത്. ദിലീപിനെ പിന്തുണച്ച വൈശാഖിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: