ന്യൂദൽഹി: ഇഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സനലിന്റെ മിന്നുന്ന താരം തിയോ വാൽക്കോട്ട് ഒരു തികഞ്ഞ ശിവഭക്തനെന്ന് തെളിയിച്ചിരിക്കുന്നു. തന്റെ മുതുകിൽ മഹാദേവന്റെ ഭജനമന്ത്രമായ ‘ഓം നമശിവായ’ എന്ന ടാറ്റു പച്ചകുത്തിയ ചിത്രം അദ്ദേഹം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
” നിങ്ങളുടെ ഹൃദയം തുറക്കു, ഭയം, വെറുപ്പ്, അസൂയ എന്നിവയെല്ലാം ഉപേക്ഷിച്ച് ശാശ്വതമായ സന്തോഷത്തെയും ആഹ്ലാദത്തെയും പിന്തുടരു എന്നാണ് ചിത്രത്തോടൊപ്പം വാൽക്കോട്ട് കമന്റ് ചെയ്തിരിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി കമന്റുകൾ അദ്ദേഹത്തിന് ലഭിച്ചു. ഭഗവാൻ ശിവന്റെ അനുഗ്രഹം താങ്കൾക്കും ടീമിനും എപ്പോഴും ഉണ്ടാകട്ടെയെന്നു തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
Open your heart, shed fear, hate or envy, to experience everlasting joy & happiness #NewTattoo pic.twitter.com/R0Qksj4vk5
— Theo Walcott (@theowalcott) August 9, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: