അഖിലയുടെ മതം‌മാറ്റം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

Thursday 10 August 2017 12:59 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസ് എന്‍‌ഐ‌ഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരള പോലീസിന്റെ കൈവശമാണ് കേസിന്റെ വിശദാംശങ്ങള്‍ ഉള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് സുപ്രീം കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലയുമായുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഷെഫിന്‍ ജഹാന്റെ പശ്ചാത്തലം വിശദമാക്കാനും എന്‍ഐഎയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു . ഇയാളുടെ ഭീകര സംഘടനാ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ അഖിലയുടെ പിതാവ് അശോകനോടും ആവശ്യപ്പെട്ടിരുന്നു. ഷെഫിന് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അശോകനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.