ആര്‍ത്തവ അശുദ്ധി; നേപ്പാളില്‍ ക്രിമിനല്‍ കുറ്റമാക്കി

Thursday 10 August 2017 10:25 pm IST

കാഠ്മണ്ഡു: ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളേയും സ്ത്രീകളേയും അശുദ്ധി കല്‍പ്പിച്ച് മാറ്റിപ്പാര്‍പ്പിക്കുന്നത് നേപ്പാളില്‍ ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെടുത്തി. ഹിന്ദു അന്ധവിശ്വാസങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രികളെ ചൗപഡി എന്ന ആചാരത്തിന്റെ പേരില്‍ ഇടുങ്ങിയ ഷെഡ്ഡുകളിലും മറ്റും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കൂടാതെ ഈ കാലയളവില്‍ മത അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതിനും, മറ്റുള്ളവരെ തൊടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്നുമാസം തടവും 3000 രൂപ വരെ പിഴയും ഈടാക്കുമെന്നാണ് പുതിയ ഉത്തരവ്. 12 വര്‍ഷം മുമ്പ് ചൗപഡിക്ക് സുപ്രീംകോടതി നിരോധനം നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നടപ്പിലാക്കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.