ചെറുപുഴ: പയ്യന്നൂര്‍ സബ് ജില്ലാ സ്കൂള്‍ കായികമേള ചെറുപുഴയില്‍ നടക്കും. മലയോര മേഖലയില്‍ ആദ്യമായെത്തുന്ന സബ് ജില്ലാ കായികമേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ എഇഒ രവീന്ദ്രന് കാവിലെ വളപ്പില്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കൃഷ്ണന് മാസ്റ്റര്‍, എം.ടി.പി.നൂറുദ്ദീന്‍, മറിയാമ്മ വര്‍ഗീസ്, കൊച്ചുറാണി ജോര്‍ജ്, വി.രാജന്, കെ.രാജന്, ഹെഡ് മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് എം.വി.പുരുഷോത്തമന്, രാജു ചുണ്ട, ഫാ. സോജിന്, പിടിഎ.പ്രസിഡന്റ് സാജു പുത്തന്‍പുര, മദര്‍ പിടിഎ.പ്രസിഡന്റ് ഷൈനി മൈക്കിള്‍, മുഖ്യാധ്യാപകന്‍ കെ.എം.തോമസ് എന്നിവര്‍ പ്രസംഗിച്ചു. കായിക മേളയുടെ വിജയത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് (ചെയര്മാന്), കെ.എം.തോമസ്, സാജു പുത്തന്‍പുര (കണ്‍വീനര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: