കണ്ണൂര്‍: ഐഎഎസ് മോഹികള്‍ക്ക് കൃഷ്ണ ജ്വല്‍സ് മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് നല്കുന്നു. പഠനത്തില്‍ ഉന്നതനിലവാരമുള്ള ബിരുദധാരികള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ശിവോഹം സെന്ററിന്റെ ഐഎഎസ് അക്കാദമിയില്‍ ചേരാന്‍ അപേക്ഷ നല്കിയവരും ആയിരിക്കണം. അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും മാതാപിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റിനോടൊപ്പം ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സ്, കൃഷ്ണ ബീച്ച് റിസോര്‍ട്ടിന് സമീപം, പള്ളിയാംമൂല, കണ്ണൂര്‍, ഫോണ്‍-0497 2742219, 9072324323, 9072325323 എന്ന വിലാസത്തില്‍ അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: