ഹമീദ് അന്‍സാരി മികച്ച നയതന്ത്രജ്ഞന്‍: പ്രധാനമന്ത്രി

Thursday 10 August 2017 5:24 pm IST

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഒരു മികച്ച നയതന്ത്രജ്ഞനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നയതന്ത്രരംഗത്തെ വീക്ഷണങ്ങല്‍ വിലമതിക്കനാകാത്തതാണെനും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പിലാണ് പ്രധാനമന്ത്രി ഹമീദ് അന്‍സാരിയെ പ്രശംസിച്ചത്. തന്റെ വിദേശ സന്ദര്‍ശനങ്ങളിലെല്ലാം ഹമീദ് അന്‍സാരിയുടെ നിര്‍ദ്ദേശങ്ങളെ ഏറെ ഗുണം ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചതിന്റെ റെക്കോര്‍ഡുമായിട്ടാണ് മുഹമ്മദ് ഹാമിദ് അന്‍സാരി പടിയിറങ്ങുന്നത്. 3653 ദിവസമാണ് അദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ പൗരനായി സേവനം അനുഷ്ടിച്ചത്. ഉപരാഷ്ട്രപതി പദവിയിലെ അവസാന ദിവസമായ ഇന്ന് രാജ്യസഭ അദ്ദേഹത്തിന് യാത്രയയ്പ്പ് നല്‍കി. രാജ്യസഭാ അദ്ധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി. കാലാവധി പൂര്‍ത്തിയാക്കുന്ന ഹമീദ് അന്‍സാരിക്ക് ശേഷം നാളെ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.