ബാങ്ക് അക്രമിച്ച കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

Thursday 10 August 2017 7:58 pm IST

കാഞ്ഞങ്ങാട്: നോട്ട് നിരോധനത്തിന്റെ ഭാഗമായി 2016 നവംബര്‍ 10ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ബാങ്കിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചു. നീലേശ്വരം എസ്ബിഐ ബാങ്കിന് നേരെ നടത്തിയ അക്രമത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പട്ടേന പഴനെല്ലിയിലെ കെ.എം.സുരേശന്‍ (34) ബങ്കളത്തെ കെ.എം.വിനോദ് (32), ശാര്‍ങ്ങി കരിന്തളം (34), ദീപേഷ് കക്കാട്ട് (29), കാറളത്തെ ശ്യം ചന്ദ്രന്‍ (26), ടി.വി.സുരേഷ് ബാബു ചാത്തമത്ത് (34) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (രണ്ട്) യില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. സംഭവത്തില്‍ ബാങ്കിന് 5286 രൂപ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.