സ്വാതന്ത്ര്യദിന മെഗാ ഡിജിറ്റല്‍ ക്വിസ്സ് 15ന്

Thursday 10 August 2017 8:01 pm IST

തച്ചങ്ങാട്: സ്വാതന്ത്ര്യദിന മെഗാ ഡിജിറ്റല്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. 15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബും തച്ചങ്ങാട് ഗവ.ഹൈസ്‌കുളും സംയുക്തമായി ബേക്കല്‍ സബ്ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായാണ് സ്വാതന്ത്ര്യദിന മെഗാ ഡിജിറ്റല്‍ ക്വിസ്സ് നടത്തുന്നത്. സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തച്ചങ്ങാട് ഹൈസ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 13ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2275800, 9961288308 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.