ബാല്യ വിവാഹത്തിനെതിരെ 'പതിനെട്ട്'ദൂരദര്‍ശനില്‍

Thursday 10 August 2017 8:32 pm IST

മലപ്പുറം: ബാല്യ വിവാഹമെന്ന സാമൂഹിക വിപത്ത് തുടച്ച് നീക്കുന്നതിനായി സാമൂഹിക നീതി വകുപ്പും മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 21 മിനിട്ട് ദൈര്‍ഘ്യമുള്ള പതിനെട്ട് എന്ന ഹ്രസ്വചിത്രം ദൂരദര്‍ശന്‍ ഡിഡി മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യും. 11ന് രാത്രി 9.30 നാണ് ഹ്രസ്വചിത്രം സംപ്രേഷണം ചെയ്യുന്നത്. ബാല്യ വിവാഹത്തിനെതിരെ പോരാടുന്നതിനായി പൊതുജനങ്ങളെയും രക്ഷിതാക്കളെയും കുട്ടികളെയും ബോധവത്ക്കരിക്കുന്നതിനാണ് സാമൂഹ്യ നീതി വകുപ്പ് ഈചിത്രം പ്രദര്‍ശനം നടത്തുന്നത്. ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രത്തിന്റെ നിരൂപണമത്സരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിക്കും. രണ്ട് പേജില്‍ കവിയാതെ പതിനെട്ട് എന്ന ഹ്രസ്വ ചിത്രത്തിന്റെ നിരൂപണം തയ്യാറാക്കി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ ആഗസ്റ്റ് 15നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ടിനെ 9895701222 എന്ന നമ്പറില്‍ ബന്ധപ്പെടണം. മികച്ച നിരൂപണങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.