ജൈവ ഇന്ധന നയം ഉടന്‍: പെട്രോളിയം മന്ത്രി

Thursday 10 August 2017 9:43 pm IST

ന്യൂദല്‍ഹി: കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വൈകാതെ തന്നെ ജൈവ ഇന്ധന നയത്തിന് രൂപം നല്‍കുമെന്ന് ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സംഘടിപ്പിച്ച ലോക ജൈവ ഇന്ധന ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ 100 ജില്ലകളില്‍ ആഗസ്റ്റ് 11നും 14നും ഇടയ്ക്ക് ജൈവ ഇന്ധന ബോധവത്ക്കരണ ക്യാംപയിനുകള്‍ നടത്തും. രാജ്യത്തെ ഗതാഗത, ആഭ്യന്തര ഉപയോഗത്തിന് 80 ശതമാനം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ആവശ്യമാണ്. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 2022 ഓടെ 10 ശതമാനം കുറയ്ക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നും ഇത് കൈവരിക്കുന്നതിന് ജൈവഇന്ധന ഉപയോഗം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജൈവ ഇന്ധനങ്ങള്‍ പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ജൈവഇന്ധനത്തിന്മേലുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.