കര്‍ക്കിടക-ഔഷധ കഞ്ഞി വിതരണം

Thursday 10 August 2017 9:42 pm IST

പാലക്കാട്: ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വേദം' പ്രചാരണവുമായി നാഷനല്‍ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് , ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ കര്‍ക്കിടക-ഔഷധ കഞ്ഞി വിതരണവും രോഗപ്രതിരോധ പ്രവര്‍ത്തനവും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒരാഴ്ചത്തേയ്ക്ക് ആശുപത്രിയില്‍ ഔഷധ കഞ്ഞി വിതരണം ചെയ്യും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: എം.കെ.ഹേമചന്ദ്രന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡി.ബിനുമോള്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ഗീത, കൗസിലര്‍മാരായ സുജാത,കുമാരി, ഡോ:കെ. പി.ജയകൃഷ്ണന്‍, ഡോ: എന്‍.വി.ശ്രീവത്സ്, സൂസണ്‍ ക്രിസ്റ്റീന, സഞ്ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.