യൂറോപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി

Thursday 10 August 2017 9:55 pm IST

ന്യൂദല്‍ഹി: യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. ബെല്‍ജിയത്തിനോട് ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഇന്ത്യ ഗോള്‍ വഴങ്ങി. അവസാന ക്വാര്‍ട്ടറില്‍ സ്‌ട്രൈക്കര്‍ ടോം ബൂണ്‍ ആണ് ബെല്‍ജിയത്തിന്റെ നിര്‍ണായക ഗോള്‍ നേടിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. അവസരങ്ങളും ലഭിച്ചു.എന്നാല്‍ ഗോള്‍ മാത്രം പിറന്നില്ല. ഹോക്കി ലോക ലീഗ് സെമി ഫൈനല്‍സ് കളിച്ച ടീമിലെ പ്രധാനപ്പെട്ട ചില കളിക്കാരെ ഒഴിവാക്കിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ബെല്‍ജിയത്തിന് പുറമെ ഹോളണ്ട്, ഓസ്ട്രിയ എന്നിടീമുള്‍ക്കെതിരെയും ഇന്ത്യ മത്സരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.