മരക്കൊമ്പുകള്‍ വൈദ്യുതി ലൈനില്‍; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

Thursday 10 August 2017 9:52 pm IST

കാഞ്ഞാര്‍: മങ്കൊമ്പ് കാവില്‍ നിന്നും ഗവ. ന്യൂ എല്‍പി സ്‌കൂളിലേക്കുള്ള റോഡില്‍ മരക്കൊമ്പുകള്‍ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് അപകടകരമായ രീതിയില്‍ നിന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചിട്ടും ഇവ വെട്ടിമാറ്റി അപകടം ഒഴിവാക്കുവാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന റോഡിലാണ് തലയ്ക്ക് മീതെ വൃക്ഷ ശിഖരങ്ങളുടെ ഭാരത്താല്‍ വൈദ്യുതി ലൈന്‍ താഴ്ന്ന് കിടക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നുമാണ് വൈദ്യുതി ലൈനിലേക്ക് വൃക്ഷ ശിഖരങ്ങള്‍ ചാഞ്ഞ് കിടക്കുന്നത്. കാറ്റത്ത് ശിഖരങ്ങളില്‍ ഉരഞ്ഞ് വൈദ്യുതി ലൈന്‍ പൊട്ടുവാനുള്ള സാധ്യത ഏറെയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പെടെ സഞ്ചരിക്കുന്ന റോഡിലാണ് അപകടകരമായ രീതിയില്‍ വൈദ്യുതി ലൈന്‍ താഴ്ന്ന് കിടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.