പയ്യന്നൂര്‍:നഗരസഭാ പരിധിയിലെ പൊട്ടിപൊളിഞ്ഞ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളികള്‍ 17ന് പണിമുടക്കുന്നു. പുനര്‍ നിര്‍മ്മാണം നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുളള പ്രക്ഷോഭ പരിപാടികള്‍ നടത്താനും വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. കെ.മുരളി അധ്യക്ഷത വഹിച്ചു. വി.മണിരാജ്, ഇ.എ.നാരായണന്, എം.പി.പ്രഭാകരന്, കെ.ഗണേശന് എന്നിവര്‍ സംസാരിച്ചു. സുമേഷ് ദാമോദരന്‍ സ്വാഗതവും എ.കെ.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: