ചെറുപുഴ:ഇരു വൃക്കകളും തകരാറിലായ യുവാവ് ചികില്‍സാ സഹായം തേടുന്നു. ഈസ്റ്റ്എളേരി പഞ്ചായത്തിലെ അരിയിരുത്തിയിലെ എഴുത്തന്‍വീട്ടില്‍ ഗംഗാധരനാ(42)ണ് ചികില്‍സ തേടുന്നത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവാവ്. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് നടത്തണം. ഭാരിച്ച ചികില്‍സാ ചെലവുകള്‍ താങ്ങാനാകാതെ വിഷമിക്കുകയാണ് ഈ നിര്‍ധന കുടുംബം. ഗംഗാധരന്റെ തുടര്‍ ചികില്‍സയ്ക്കായി പ്രദേശ വാസികളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ദാമോദരന്‍ ചെന്തല ചെയര്‍മാനായും ജോസ് പറമുണ്ട കണ്‍വീനറുമായി ചികില്‍സാ സഹായക്കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഫെഡറല്‍ ബാങ്ക് ചിറ്റാരിക്കാല്‍ ശാഖയില്‍ ഇതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20770100044308. ഐഎഫ്സി കോഡ്: ളറൃഹ0002072.
പ്രതികരിക്കാൻ ഇവിടെ എഴുതുക: