കണ്ണൂര്‍: നവംബര്‍ 2 മുതല്‍ 4 വരെ ബംഗളൂരില്‍ ശ്രീ കൈലാസാശ്രമം മഹാപ്രസ്ഥാനം നടത്തുന്ന വിദ്യാമഹായാഗത്തിന്റെ ഭാഗമായി 13ന് കണ്ണൂര്‍ സാധു കല്ല്യാണമണ്ഡപത്തില്‍ വിദ്യാസാധന സാംസ്കാരികസദസ്സ് സംഘടിപ്പിക്കും. വൈകിട്ട് 5ന് ശിവോഹം ഭജനസമിതിയുടെ ഭജന, 6ന് ശ്രീ ശ്രീ ജയേന്ദ്രപുരി മഹാസ്വാമികളെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കല്‍ എന്നിവ നടക്കും. 6.15ന് ശ്രീവിദ്യാസാധന വര്‍ക്കിംഗ് കമ്മറ്റി പ്രസിഡണ്ട് അഡ്വ.കെ.കെ.ബലറാമിന്റെ അധ്യക്ഷതയില്‍ ശ്രീ ശ്രീ ജയന്ദ്രപുരി മഹാസ്വാമികള്‍ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്യും.
കൈരളി ബുക്സിന്റെ പുസ്തകപ്രകാശനവും ചടങ്ങില്‍ നടക്കും. അഡ്വ.എം.ത്രിവിക്രമന്‍ അടികള്‍ ഡോ.എസ്.കെ.പ്രേമചന്ദ്രന്, സി.കെ.ലക്ഷ്മണന് നമ്പ്യാര്‍. ഡോ.സി.വി.രവീന്ദ്രനാഥ്, ഡോ.എ.എന്‍.പ്രസന്നന്, ഡോ.സുനിത രവീന്ദ്രനാഥ്, പ്രേമസുധ, കെ.ബാലചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: