പയ്യന്നൂര്‍ കോടതി വളപ്പില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹിനെതിരെ സിപിഎം കൊലവിളി

Thursday 10 August 2017 10:00 pm IST

പയ്യന്നൂര്‍:പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ ആര്‍എസ്സ്എസ്സ് ജില്ലാ കാര്യവാഹിനെതിരെ സിപിഎം ക്രിമിനല്‍ സംഘത്തിന്റെ കൊലവിളി. നേരത്തെയുണ്ടായ ഒരു കേസില്‍ കോടതിയില്‍ ഹാജരായ ജില്ലാ കാര്യവാഹ് അടക്കമുള്ളവര്‍ക്കെതിരെയാണ് സിപിഎം ക്രിമിനല്‍ സംഘം കൊലവിളിയുമായെത്തിയത്. കോടതി വളപ്പിലേക്ക് ഇരച്ച് കയറിയ അമ്പതോളം വരുന്ന ക്രിമിനല്‍ സംഘം പരസ്യമായി വധഭീഷണി മുഴക്കുകയായിരുന്നു. കോടതിയില്‍ നിന്നിറങ്ങിയ പ്രവര്‍ത്തകരുടെ കയ്യിലെ രാഖി അക്രമികള്‍ വലിച്ചു പൊട്ടിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളായ സിപിഎം ഗുണ്ടാസംഘത്തെ സഹായിക്കുന്ന നിലപാടാണ് പോലീസും സ്വീകരിച്ചത്. ഒരു മണിക്കര്‍ നേരം കോടതി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് സിപിഎമ്മുകാര്‍ കോടതി വളപ്പില്‍ നിന്ന് പിരിഞ്ഞ് പോയത്. ജില്ലയില്‍ ശാശ്വത സമാധാനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി, സിപിഎം സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഉഭയകക്ഷി ചചര്‍ച്ച നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് പയ്യന്നൂരില്‍ ബിജെപി-സിപിഎം ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെ അക്രമങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്ന സമീപനമാണ് സിപിഎം നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്നാണ് ഇന്നലെ കോടതി വളപ്പില്‍ നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.