ലണ്ടന്‍: അമേരിക്കന്‍ ട്രാക്ക് ഇതിഹാസം അലിസണ് ഫെലിക്സ് ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകളില്‍ ജെമൈക്കന്‍ താരങ്ങളായ മെര്ലിന് ഓട്ടി, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം എത്തി.
നാനൂറ് മീറ്ററില്‍ വെങ്കല മെഡല്‍ ഓടിയെടുത്തതോടെ ഫെലിക്സിന് ഓട്ടിക്കും ബോള്‍ട്ടിനുമൊപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് മെഡലുകളായി.
ഒളിമ്പിക്സില്‍ ആറു സ്വര്‍ണമുള്‍പ്പെടെ ഒമ്പതു മെഡലുകള്‍ ഫെലിക്സ് നേടിയിട്ടുണ്ട്. ലോക ചാമ്പ്യഷിപ്പില്‍ നേടിയ പതിനാലു മെഡലുകളില്‍ ഒമ്പതും സ്വര്‍ണമാണ്.
ഈ ലോക ചാമ്പ്യന്‍ഷിപ്പോടെ അരങ്ങൊഴിയുന്ന ബോള്‍ട്ടിന് ഒരു മെഡല്‍ കൂടി നേടാന്‍ അവസരമുണ്ട്. 4-100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് മത്സരിക്കുന്നുണ്ട്.
അതേസമയം ഫെലിക്സിന് മെഡലുകളുടെ എണ്ണം 16 ആയി ഉയര്‍ത്താന്‍ സാധിച്ചേക്കും. 4-100, 4-400 മീറ്റര്‍ റിലേകളില്‍ അമേരിക്കയ്ക്കായി ഫെലിക്സ് ഇറങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: