ഭക്ഷണം വിളമ്പാന്‍ കുരങ്ങന്മാര്‍

Thursday 10 August 2017 10:23 pm IST

ടോക്യോ: അടുത്തിടെ നവമാധ്യമങ്ങളില്‍ ജപ്പാനിലലെ ഒരു റെസ്റ്റോന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്ഷണം വിളമ്പന്‍ കുരങ്ങന്മാരെ ഏര്‍പ്പെടുക്കൊണ്ടാണ് കായബുകിയ ടവേണ്‍ എന്ന റസ്റ്റോറന്റ് ഏറെ പ്രസിദ്ധമായത്. ഫുകു- ചാന്‍ എന്ന കുരങ്ങാണ് ഇവിടെ അതിഥികളെ സ്വീകരിക്കുന്നതും അവര്‍ക്കുവേണ്ട ഭക്ഷണം നല്‍കുന്നതും. റെസ്‌റ്റോറന്റ് ഉടമ കൗരു ഒട്‌സുക താന്‍ വളര്‍ത്തുന്ന ഫുകു- ചാന്‍ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കുന്നത് കണ്ട് റെസ്റ്റോറന്റില്‍ സഹായിയായി കൂടെ കൂട്ടുകയായിരുന്നു. പിന്നീട് ഫുകു- ചാനിന് കൂട്ടായി രണ്ട് കുരങ്ങന്മാരെ കൂടി കൊണ്ടുവന്നതോടെ ടവേണില്‍ അവരായി താരങ്ങള്‍.