തിരുവനന്തപുരം: ബാല്യ വിവാഹമെന്ന സാമൂഹിക വിപത്ത് തുടച്ച് നീക്കുന്നതിനായി സാമൂഹിക നീതി വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍മ്മിച്ച 21 മിനുട്ട് ദൈര്‍ഘ്യമുളള പതിനെട്ട് എന്ന ഹ്രസ്വചിത്രം ദൂരദര്ശന് ഡിഡി മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യും. ഇന്ന് രാത്രി 9.30 നാണ് സംപ്രേഷണം. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഈ ഹ്രസ്വചിത്ത്രിന്റെ നിരൂപണ മത്സരം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ രണ്ട് പേജില്‍ കവിയാത്ത നിരൂപണം സ്കൂള്‍ ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്, മഞ്ചേരി 0676121 എന്ന വിലാസത്തില്‍ ആഗസ്റ്റ് 15ന് അകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: