നേമം മണ്ഡലത്തിലെ 14 കുളങ്ങള്‍ നവീകരിക്കുന്നു

Thursday 10 August 2017 10:10 pm IST

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ 14 കുളങ്ങള്‍ നവീകരിക്കുമെന്ന് ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മന്ത്രി മാത്യു ടി.തോമസ് മറുപടി നല്‍കി. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ചക്ടര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന 14 കുളങ്ങളാണ് നേമം നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 11 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. പൊന്നുമംഗലം വാര്‍ഡിലെ നെടുംകുളം, മേലാങ്കോട് വാര്‍ഡിലെ ആമീന്‍കുളം, എസ്റ്റേറ്റ് വാര്‍ഡിലെ നന്തന്‍കോട് കുളം എന്നീ മൂന്നു കുളങ്ങളുടെ പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്. കേരളത്തിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടിമേഖല ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്കു കാരണം തോട്ടണ്ടിയുടെ ലഭ്യതക്കുറവും കയറ്റുമതിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന കടുത്ത മത്സവരവുമാണെന്ന് ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ സഭയില്‍ മറുപടി നല്‍കി. കേരളത്തില്‍ ഉദ്പ്പാദനച്ചെലവ് കൂടുതലാണ്. ഇതുമൂലം മത്സരാധിഷ്ടിതമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു.കേരളാ കാഷ്യു ബോര്‍ഡ് ലിമിറ്റഡ് രൂപീകരിക്കുന്നതോടുകൂടി ഈ മേഖലയിലെ പ്രതിസന്ധിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.