പട്ന: പട്നയില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് കേദാര്‍ റായ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. തന്റെ വസതിയ്ക്കടുത്തുള്ള ദന്പൂരിലെ സുഗ്ന റോഡില്‍ പ്രഭാത സവാരിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുരുതരമായി പരുക്കേറ്റ കേദര്‍ റായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായി അറിയപ്പെടുന്ന വ്യക്തിയാണ് കേദാര്‍ റായ്. സംഭവം നടക്കുമ്പോള്‍ റായിയുടെ മൂത്തസഹോദരനും കൂടെയുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: