മാള: കേരള ഫീഡ്സില് ആശ്രിത നിയമനത്തിന്റെ മറവില്‍ അനധികൃത നിയമനം നേടിയ വരെ പിരിച്ചു വിടുമെന്ന് മാനേജ്മെന്റ് സംയുക്ത തൊഴിലാളി യൂണിയന് പ്രതിനിധികളായ പിസിബാബു(എച്ച് എംഎസ്) കെ കെ വാസു ദേവന് (ഐഎന്‍ടിയുസി ) കെഎബിജു(സിഐടിയു) )എന്നിവരെ അറിയിച്ചു.
കേരള ഫീഡ്സില് മൂന്നാം ബാച്ച് തൊഴിലാളി കളായ 24ഗ്രൂപ്പ് തൊഴിലാളികള്‍ക്ക് സ്ഥിരം ജോലി നല്കീയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. 2016 ആഗസ്റ്റ് ഒന്നിനു ശേഷം ഇവര്‍ക്ക് ജോലി നല്കിയീട്ടില്ല.
കമ്പനി മാനേജ്മെന്റ് പലവട്ടം ചര്‍ച്ചകള്‍ നടത്തിയീട്ടും ആദ്യ ബാച്ചായ 147ഗ്രൂപ്പ് തൊഴിലാളികള്‍ തടസ്സം നില്ക്കുന്നതുമൂലം ബുധനാഴ്ച നടന്ന ചര്‍ച്ചയും അലസിയതിനാലാണ് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയതെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: