കണ്ണൂര്‍:മട്ടന്നൂര്‍ നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സപ്തംബര്‍ 11ന് രാവിലെ 11 മണിക്ക് ആരംഭിക്കാന്‍ വരണാധികാരിയായ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്കി. ഫലപ്രഖ്യാപനത്തിനു ശേഷം കൗണ്‍സിലിന്റെ ആദ്യയോഗം വിളിച്ചുകൂട്ടുന്നതിന്, കൗണ്‍സിലര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ വരണാധികാരി സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കണം. മറ്റ് കൗണ്‍സിലര്‍മാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടേണ്ടതാണ്.
സത്യപ്രതിജ്ഞാച്ചടങ്ങ് കഴിഞ്ഞ് കൗണ്‍സിലിന്റെ ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത കൗണ്‍സിലറുടെ അധ്യക്ഷതയിലാകും ചേരുക. യോഗത്തില്‍ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിക്കുന്ന തീയതിയും സമയവും കാണിച്ച്, ആ യോഗത്തില്‍ വച്ച് തന്നെ കൗണ്സിലര്മാര്ക്ക്് അറിയിപ്പ് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: