പന്നിത്തടം: അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് പരിക്കേറ്റു. കരിയന്നൂര്‍ തെരുവത്ത് വീട്ടില്‍ മുസ്തഫയുടെ ഭാര്യ ഫൗസിയ (35) ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴരക്കാണ് അപകടം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ അവതരിപ്പിക്കാനുള്ള ബാന്റ് വാദ്യം പരിശീലിക്കുന്നതിനായി കുട്ടിയെ കോണ്‍കോഡ് സ്കൂളിലാക്കി റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെയാണ് കാര്‍ ഇടിച്ചത്.
അമിത വേഗത്തില്‍ വന്നിരുന്ന കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ഫൗസിയ തെറിച്ച് ഇരുപത് മീറ്ററോളം അകലെയുള്ള കമ്പിവേലിയില്‍ ചെന്ന് വീണു. രണ്ട് കൈകള്‍ക്കും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഫൗസിയയെ നാട്ടുകാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: