അത് രാഷ്ട്രീയ പ്രചാരണം: വെങ്കയ്യ

Thursday 10 August 2017 10:34 pm IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ മുസ്‌ളീങ്ങള്‍ അസ്വസ്ഥരാണെന്നും അരക്ഷിതരാണെന്നുമുള്ള പ്രചാരണം വെറും രാഷ്ട്രീയമാണെന്ന് നിയുക്ത ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നാണ് ചിലര്‍ പറയുന്നത്. അത് രാഷ്ട്രീയ പ്രചാരണമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണ് ഇന്ത്യയില്‍. അവര്‍ക്ക് അര്‍ഹതപ്പെട്ടത് അവര്‍ക്ക് കിട്ടുന്നുമുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത വളരുന്നുണ്ടെന്ന പ്രചാരണവും ശരിയല്ല. ലോകത്തേറ്റവും സഹിഷ്ണുതയുള്ള സമൂഹമാണ് ഇന്ത്യയിലേത്. അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്നത് മറ്റുള്ളവര്‍ മറ്റൊരര്‍ഥത്തിലാകും കാണുക. അതിനാലാണ് എല്ലാവരും തുല്യരാണെന്ന് നാം പറയുന്നത്. ഭരണഘടനാ പദവികളില്‍ വരെ ഇവിടെ ന്യൂനപക്ഷങ്ങള്‍ എത്തുന്നുണ്ട്. ഇവിടെ ഒരു വിവേചനവും ഇല്ലാത്തതിനാലാണത്. വെങ്കയ്യ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.