ന്യൂദല്‍ഹി: 2005ലെ ചോദ്യത്തിന് കോഴ കേസില്‍ 11 മുന്‍ എംപിമാര്‍ക്കെതിരെ കുറ്റം ചുമത്താന്‍ ദല്‍ഹി പ്രത്യേക കോടതി ഉത്തരവിട്ടു.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് എംപിമാര്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഒരു സ്വകാര്യ ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഒപ്പറേഷനില്‍ എംപിമാര്‍ കോഴ വാങ്ങിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ബിജെപിയുടെ അഞ്ച്, ബിഎസ്പിയുടെ നാല്, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയുടെ ഓരോ മുന്‍ എംപിമാരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: