മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ്- 28, യുഡിഎഫ് - 7

Thursday 10 August 2017 10:46 pm IST

കണ്ണൂര്‍:പൊതുതെരഞ്ഞെടുപ്പ് നടന്ന മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 28ഉം യുഡിഎഫ് 7 ഉം സിറ്റുകള്‍ നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചാം തവണയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. 2012ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 20 സീറ്റ് എല്‍ഡിഎഫും 14 യുഡിഎഫും നേടിയിരുന്നു. എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: പൊറോറ-സി.വി.ശശീന്ദ്രന്‍-209, ഏളന്നൂര്‍-പി.ബിന്ദു-113, കീച്ചേരി-പി.വി.ഷാഹിന-248, ആണിക്കരി- കെ.മജീദ്-189, കല്ലൂര്‍- എന്‍.പി.സുജാത-320, കളറോഡ്-പി.റീത്ത-53, മുണ്ടയോട്-വി.എന്‍.സത്യേന്ദ്രനാഥ്-98, പെരുവയല്‍ക്കരി-വി.കെ.സുഗതന്‍ -190, കായലൂര്‍-എം.റോജ -282, കോളാരി- വി.പി.ഇസ്മായില്‍ -70, പരിയാരം- എം.വി.ചന്ദ്രമതി-388, അയ്യല്ലൂര്‍-കെ.ശ്രീജകുമാരി-520, ഇടവേലിക്കല്‍- വി.കെ.രത്‌നാകരന്‍-671, പഴശ്ശി-സി.സജിത-113, ഉരുവച്ചാല്‍-എം.മിനി-528, കരേറ്റ-പി.പ്രസീന-195, കുഴിക്കല്‍- എം.ഷീബ-285, പെരിഞ്ചേരി- എം.മനോജ് കുമാര്‍-113, ദേവര്‍കാട്- എ.കെ.സുരേഷ് കുമാര്‍-255, കാര-കെ.ബാലകൃഷ്ണന്‍-310, നെല്ലൂന്നി- അനിതാ വേണു-476, ഇല്ലംഭാഗം-സി.കെ.രവീന്ദ്രന്‍ മാസ്റ്റര്‍-105, മലക്കുതാഴെ- എം.ഗംഗാധരന്‍-537, എയര്‍പോര്‍ട്ട്-പി.പുരുഷോത്തമന്‍-467, ഉത്തിയൂര്‍- ഷൈന ഭാസ്‌ക്കര്‍-238, മരുതായി-പി.രാജിനി-77, മേറ്റടി-ഒ.സജീവന്‍-42, നാലാങ്കേരി- വി.ഹുസൈന്‍-58. യുഡിഎഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍: മണ്ണൂര്‍- കെ.സി.മിനി-139, ബേരം- എം.മുബീന-32, കയനി-സുബൈദ ടീച്ചര്‍-70, മട്ടന്നൂര്‍- കെ.വി.ജയചന്ദ്രന്‍-222, ടൗണ്‍- പി.വി.ധനലക്ഷ്മി-86, പാലോട്ടുപള്ളി-നജ്മ ടീച്ചര്‍-240, മിനിനഗര്‍- മുബീന ഷാഹിദ്-155.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.