കോട്ടയം: പിണറായി വിജയന് നയിക്കുന്ന എല്‍ഡിഎഫ് കേരളത്തില്‍ നിന്ന് കടക്ക് പുറത്ത് എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി നടത്തി.
കോട്ടയത്ത് നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍.ഗിരി ഉദ്ഘാടനം ചെയ്തു. എല്ലാ ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സമസ്ത മേഖലയിലും വന്‍ പരാജയമാണെന്നും കേവലം ബിജെപി വിരുദ്ധതയുടെ പേരില്‍ സംസ്ഥാനത്ത് സാദാരണക്കാര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത തരത്തില്‍ മാര്‍ക്സിസ്റ്റ് ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനീഷ് ഇരട്ടയാനി അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജി മണ്ഡപം, കുരുവിള മാത്യൂസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: