കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി വ്യാപാരിദിനം ആഘോഷിച്ചു. വ്യാപാരിഭവനില്‍ ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി പതാക ഉയര്‍ത്തി വ്യാപാരിദിനത്തിന് തുടക്കം കുറിച്ചു. ടൗണുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികള്‍ നേതൃത്വം നല്കി.
പുതുതായി നടപ്പിലാക്കിയ ജിഎസ്ടിയെക്കുറിച്ച് സെമിനാറുകള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി നടത്തി. വിവിധ യൂണിറ്റുകളില്‍ എ.കെ. എന്‍.പണിക്കര്‍, എന്‍.പി. തോമസ്, ഹാജി കെ.എം.എച്ച് ഇസ്മായില്‍, ഇ.സി.ചെറിയാന്, മാത്യു ചാക്കോ വെട്ടിയാങ്കല്‍, മുജീബ് റഹിമാന്‍, പി.സി.അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: